ദേശീയം

മറ്റുള്ളവരുടെ ജീവനും വിലയില്ലേ?, ഓടുന്ന ഓട്ടോയ്ക്ക് പുറത്തുനിന്ന് യുവാവിന്റെ അഭ്യാസപ്രകടനം, സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെറിയ കാര്യം പോലും റീല്‍ ആക്കുന്നത് ഇന്ന് ഒരു പതിവ് പരിപാടിയായി മാറിയിട്ടുണ്ട്. ചിലര്‍ റീല്‍ ട്രെന്‍ഡിങ് ആകാന്‍ അതിസാഹസികതയ്ക്ക് വരെ മുതിര്‍ന്ന് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ അതിസാഹസികതയ്ക്ക് മുതിര്‍ന്ന യുവാവ് ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഡല്‍ഹി സിഗ്നേച്ചര്‍ പാലത്തിലാണ് സംഭവം.അതിവേഗത്തില്‍ പായുകയാണ് ഓട്ടോറിക്ഷ. ഓട്ടോറിക്ഷയുടെ കമ്പിയില്‍ പിടിച്ച് വാഹനത്തിന്റെ പുറത്ത് നിന്ന് അഭ്യാസപ്രകടനം നടത്തുകയാണ് യുവാവ്. യുവാവിന്റെ അഭ്യാസപ്രകടനം തൊട്ടുപിന്നില്‍ ബൈക്കില്‍ വരുന്ന കൂട്ടുകാര്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

അതിനിടെ റോഡരികിലൂടെ പോകുകയായിരുന്ന സൈക്കിള്‍ യാത്രക്കാരനെയാണ് യുവാവ് ഇടിച്ചിട്ടത്. വാഹനത്തിന്റെ പുറത്ത് നിന്ന് അഭ്യാസപ്രകടനം നടത്തുന്നതിനിടെ, സൈക്കിള്‍ യാത്രക്കാരന്റെ മേല്‍ യുവാവ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈക്കിള്‍ യാത്രക്കാരന് നിലത്തുവീണ് പരിക്കേറ്റു. 

സംഭവത്തില്‍ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞ ട്രാഫിക് ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍ക്ക് പിഴയിട്ടു. അപകടകരമായ രീതിയില്‍ ഓട്ടോ ഓടിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടപടി സ്വീകരിച്ചത്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഓടിച്ചത് എന്നും കണ്ടെത്തി. ഗതാഗത നിയമലംഘനം ചൂണ്ടിക്കാട്ടി ഇതിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായ ഓട്ടോ ട്രാഫിക് അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു