ദേശീയം

ഉപരാഷ്ട്രപതി അവഹേളിക്കപ്പെട്ടത് നിരാശാജനകം; വിമര്‍ശിച്ച് രാഷ്ട്രപതി; ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുകരിച്ചതില്‍ വിമര്‍ശിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. പാര്‍ലമെന്റില്‍ വെച്ച് ഉപരാഷ്ട്രപതി അവഹേളിക്കപ്പെട്ടത് നിരാശപ്പെടുത്തുന്നു. തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അംഗങ്ങളുടെ പെരുമാറ്റം അന്തസ്സും മാന്യവുമായിരിക്കണം. പാര്‍ലമെന്റിന്റെ പാരമ്പര്യം അംഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. 

ഉപരാഷ്ട്രപതിയെ അപമാനിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ പ്രധാനമന്ത്രി ടെലഫോണില്‍ വിളിച്ചു. ഇരുപത് വര്‍ഷമായി താന്‍ ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉപരാഷ്ട്രപതിയെപ്പോലുള്ള വ്യക്തി പാര്‍ലമെന്റില്‍ അവഹേളിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി ജഗ്ദീപ് ധന്‍കര്‍ എക്‌സില്‍ കുറിച്ചു. 

കടമ നിര്‍വഹിക്കുന്നതില്‍ നിന്നും, ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ചിലരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം താന്‍ പിന്നോട്ടു പോകില്ല. ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹൃദയത്തിന്റെ അടിത്തട്ടു വരെ താന്‍ പ്രതിജ്ഞാബദ്ധനാണ്. ഇത്തരം അപമാനങ്ങളൊന്നും എന്റെ വഴി മാറ്റാന്‍ പ്രേരിപ്പിക്കില്ലെന്നും പ്രധാനമന്ത്രിയോട് മറുപടിയായി അറിയിച്ചെന്നും ഉപരാഷ്ട്രപതി എക്‌സില്‍ കുറിച്ചു. 

പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തുമ്പോഴാണ് വിവാദ സംഭവം ഉണ്ടാകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയാണ് ധര്‍ണയ്ക്കിടെ ഉപരാഷ്ട്രപതിയെ അനുകരിച്ചത്. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പകര്‍ത്തുകയും ചെയ്തിരുന്നു. കല്യാണ്‍ ബാനര്‍ജിയുടേയും രാഹുലിന്റെയും നടപടിയെ ബിജെപി ഇന്നലെ വിമര്‍ശിച്ചിരുന്നു. ലോക്‌സഭയിലെ സുരക്ഷാവീഴ്ചയ്‌ക്കെതിരെ പ്രതിഷേധിച്ചതിനാണ് 141 പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ