ദേശീയം

അതിശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അടുപ്പിന് അരികില്‍ കിടന്ന് ഉറങ്ങി; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അതിശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കല്‍ക്കരി അടുപ്പിന് അരികില്‍ കിടന്ന് ഉറങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. അടുപ്പില്‍ നിന്ന് ആളിപ്പടര്‍ന്ന തീയില്‍ യുവാവ് അകപ്പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഡല്‍ഹിയില്‍ ന്യൂ മംഗളപുരിയിലാണ് സംഭവം. 36കാരനായ വിനയ് അറോറയാണ് മരിച്ചത്. മുറിയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് വിനയ് അറോറയുടെ മൃതദേഹം കണ്ടെത്തിയത്. തീപ്പൊള്ളലേറ്റ് നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടരികില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വസ്ത്രങ്ങളും കസേരയും കണ്ടെത്തിയിട്ടുണ്ട്.

അകത്തുനിന്ന് പൂട്ടിയ നിലയിലുള്ള മുറിയുടെ വാതില്‍ തകര്‍ത്തനിലയിലായിരുന്നു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറയുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍