ദേശീയം

ബിബിസി ഡോക്യുമെന്ററി: വിലക്കിന്റെ രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനു നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തടയുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം. എന്‍ റാം, മഹുവ മൊയ്ത്ര, പ്രശാന്ത് ഭൂഷണ്‍, എംഎല്‍ ശര്‍മ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനു നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ തേൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച ബെഞ്ച് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ഉത്തരവിട്ടു. ഹര്‍ജികള്‍ ഏപ്രിലില്‍ പരിഗണിക്കും. അതിനു മുമ്പായി ഡോക്യുമെന്ററി തടയാനുള്ള തീരുമാനത്തിന്റെ ഒറിജിനല്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണം. 

ഡോക്യുമെന്ററി തടയുന്നതിനായി ഐടി നിയമത്തിലെ പ്രത്യേക അധികാരങ്ങളാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരില്‍ ഒരാള്‍ വാദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി