ദേശീയം

50 ലിറ്റര്‍ കൊള്ളുന്ന കാറില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചു!, ബില്‍ നല്‍കിയത് ജഡ്ജിക്ക്; പമ്പ് അടപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: അന്‍പതു ലിറ്റര്‍ ശേഷിയുള്ള കാറിന്റെ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചതിന് ഹൈക്കോടതി ജഡ്ജിക്കു ബില്‍! ബില്ലു കണ്ടു ഞെട്ടിയ ജഡ്ജി ഉടന്‍ തന്നെ അധികൃതരെ വിളിച്ചു വിവരം പറഞ്ഞു. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയ പെട്രോള്‍ പമ്പ് അടപ്പിച്ചു.

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലാണ്, ടാങ്കില്‍ കൊള്ളാവുന്നതിലും കൂടുതല്‍ പെട്രോള്‍ അടിച്ചതായി ബില്ലു നല്‍കിയത്. വ്യാഴാഴ്ചയാണ് സംഭവം. പെട്രോള്‍ പങ്കില്‍ വണ്ടി നിറുത്തിയ ഡ്രൈവര്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ പമ്പില്‍ ഉണ്ടായിരുന്നവരോടു പറഞ്ഞു.

57 ലിറ്ററിന്റെ ബില്‍ കണ്ട, പിന്‍ സീറ്റില്‍ ആയിരുന്ന ജഡ്ജി ഉടന്‍ തന്നെ ഇടപെടുകയായിരുന്നു. തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തിയ ജഡ്ജി വിവരം പറഞ്ഞു. തുടര്‍ന്ന് അവര്‍ എത്തി പരിശോധിക്കുകയായിരുന്നു. 

സംസ്ഥാനത്തുടനീളം പമ്പുകളില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)