ദേശീയം

ഹിന്ദുത്വയ്ക്കു മോദിയുടെ സംഭാവന പൂജ്യം; രാമക്ഷേത്രത്തെ അവസാനം വരെ എതിര്‍ത്തു; സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹിന്ദുത്വയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന്, ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമി. രാമക്ഷേത്ര നിര്‍മാണത്തെ അവസാനം വരെ എതിര്‍ത്തയാളാണ് മോദിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രം നിര്‍മിക്കാനായി അനുവദിച്ച ഭൂമി തിരിച്ചുകിട്ടണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. അതിനായി ഗുരുമൂര്‍ത്തി വഴി സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുത്തെങ്കിലും തള്ളുകയായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദേശസാത്കരിച്ച ഭൂമിയാണ് അതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

മോദിയുമായി തനിക്കു വ്യക്തിപരമായി പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ചൈന നയത്തോടും സാമ്പത്തിക നയങ്ങളോടും എതിര്‍പ്പാണ്. അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ സൈനികമായി നേരിട്ടാലേ ഇന്ത്യയ്ക്കു വിശ്വഗുരു ആവാനാവൂ, എന്ന് 'ഗ്ലോബല്‍ ഹൈ ടേബിള്‍, കാന്‍ ഇന്ത്യ ബി എ വിശ്വഗുരു' എന്ന സെഷനില്‍ സ്വാമി പറഞ്ഞു. ഗുരുക്കന്മാര്‍, സന്യാസിമാര്‍ എന്നിവരൊക്കെ ആറു തരത്തിലുള്ള ബൗദ്ധിക ശേഷി വികസിപ്പിച്ചെടുത്തവരാണ്. ധാരണാപരം, വൈകാരികം, സാമൂഹ്യം, ധാര്‍മികം, ആധ്യാത്മികം, പാരിസ്ഥിതികം എന്നിവയാണ് അവയെന്ന് സ്വാമി അഭിപ്രായപ്പെട്ടു.

മറ്റു രാജ്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതു മുമ്പുതന്നെ, ഇന്ത്യ ഏറെ മുന്നിലായിരുന്നു. വിമാനശാസ്ത്രം എന്നൊരു താളിയോല ഞാന്‍ കണ്ടിട്ടുണ്ട്. ഒരു വിമാനം എങ്ങനെ പറക്കും, അതിന് എങ്ങനെയുള്ള ഇന്ധനം വേണം എന്നൊക്കെയാണ് അതില്‍ പറയുന്നത്. രസമാണ് അതില്‍ നിര്‍ദേശിച്ചിട്ടുള്ള ഇന്ധനം. അതു സാധ്യമാണോ എന്നു ഞാന്‍ ഒരു ശാസ്ത്രജ്ഞനോടു ചോദിച്ചു. ഭാവിയില്‍ അതായേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റു പല മേഖലകളിലും ഇതു നമുക്കു കാണാനാവുമെന്നും സ്വാമി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത