ദേശീയം

മകന്റെ മുടി വെട്ടിയത് നന്നായില്ല; പൊലീസുകാരന്‍ ബാര്‍ബര്‍ഷോപ്പ് പൂട്ടിച്ചു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മകന്റെ മുടി മോശമായി മുറിച്ചെന്നാരോപിച്ച് പൊലീസുകാരന്‍ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ചു. തമിഴ്‌നാട്ടിലെ തിസയന്‍വിള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ നവീസ് ബ്രിട്ടോയാണ് സലൂണ്‍ പൂട്ടിയത്. മകന്റെ മുറി മോശമായി മുറിച്ചെന്നാരോപിച്ച് ബഹളമുണ്ടാക്കുകയും സലൂണ്‍ പൂട്ടുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു.

പൊലീസുകാരന്റെ മകന്റെ മുടി ഇവിടെ നിന്ന് മുറിച്ചിട്ടില്ലെന്ന് സലൂണ്‍ ഉടമ പറഞ്ഞു. പൊലീസുകാരന്‍ ഷോപ്പില്‍ എത്തി ബഹളം വെക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ പൊലീസുകാരന്‍ ഷോപ്പ് പുട്ടുകയായിരുന്നെന്നും ഉടമ പറയുന്നു. പൊലീസുകാരന്റെ മകന്‍ തെറ്റായ സലൂണ്‍ ഷോപ്പ് കാണിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്.

എന്നാല്‍, സമീപത്തുള്ള കടകളിലുള്ളവരും മറ്റും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ സലൂണ്‍ കടയുടമ തിശയന്‍വിള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസുകാരന്റെ നടപടിക്ക് പിന്നാലെ ഡിഎംകെ സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു