ദേശീയം

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കുട്ടികള്‍ക്ക് നാലുമാസം ഉച്ചഭക്ഷണത്തിന് ചിക്കനും പഴവര്‍ഗങ്ങളും; ചെലവ് 371 കോടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഈ വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി, വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നാലുമാസത്തേക്ക് ചിക്കനും പഴവര്‍ഗങ്ങളും നല്‍കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. അരി, ഉരുളകിഴങ്ങ്, സോയാബീന്‍, മുട്ട എന്നിവക്ക് പുറമെയാണ് പഴവര്‍ഗങ്ങളും ചിക്കനും നല്‍കാനുള്ള തീരുമാനം.

ആഴ്ചയില്‍ ഒരുദിവസമായിരിക്കും ചിക്കനും പഴവര്‍ഗങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തുക. അധിക പോഷകാഹാര പദ്ധതിക്കായി 371 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ നാലുമാസത്തിന് ശേഷം പദ്ധതി തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഓരോ വിദ്യാര്‍ത്ഥിക്കും അധിക പോഷകാഹാരം നല്‍കുന്നതിന് ആഴ്ചയില്‍ 20 രൂപ ചെലവഴിക്കും. സംസ്ഥാന, എയ്ഡഡ് സ്‌കൂളുകളിലെ 1.16 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്, ഇതിനായി സംസ്ഥാനവും കേന്ദ്രവും 60:40 അനുപാതത്തില്‍ ചെലവ് പങ്കിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ