ദേശീയം

നിധി നേരത്തെ മയക്കുമരുന്നു കടത്തിന് പിടിയിലായ ആള്‍; ഡല്‍ഹി അപകടത്തില്‍ വീണ്ടും ട്വിസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി പന്ത്രണ്ടു കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ഇരുപതുകാരി മരിച്ച കേസിലെ മുഖ്യസാക്ഷി നിധി നേരത്തെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ്. മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. ഇരുവരും ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

നിധിയുടെ പേരില്‍ നേരത്തെ കേസുകളൊന്നും ഇല്ലെന്നായിരുന്നു മുന്‍പു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശരിയല്ലെന്നും തെലങ്കാനയില്‍നിന്നു മയക്കു മരുന്നു കടത്തിയ കേസില്‍ ആഗ്രയില്‍ വച്ച് ഇവര്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

നിധിയും അഞ്ജലിയും ഹോട്ടലിലെ ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് അഞ്ജലി കാറിനടിയില്‍ കുരുങ്ങുകയായിരുന്നു.  നിസ്സാര പരിക്കേറ്റ നിധി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. 

അപകടത്തെക്കുറിച്ചു നിധിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു തോന്നിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. 

അപകടമുണ്ടാക്കിയ കാറില്‍ ഉണ്ടായിരുന്ന ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു