ദേശീയം

മദ്യവുമായെത്തി, 'അടി' വിമാനത്തിനുള്ളില്‍ വച്ച്; എയര്‍ഹോഴ്‌സ്റ്റസിനോട് കയര്‍ത്തു; രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി - പറ്റ്ന വിമാനത്തില്‍ മദ്യം കൊണ്ടുവന്ന് കഴിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി- പറ്റ്‌ന ഇന്‍ഡിഗോ E6383 വിമാനത്തിലാണ്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എയര്‍പോര്‍ട്ട് എസ്എച്ച്ഒ റോബര്‍ട്ട് പീറ്റര്‍ പറഞ്ഞു. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. മദ്യപിച്ചവര്‍ വിമാനത്തിനകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ എയര്‍ഹോഴ്‌സ്റ്റസ് ഇടപെട്ടു. എന്നാല്‍ ഇവര്‍ എയര്‍ ഹോഴ്‌സ്റ്റസിനോടും മോശമായി പെരുമാറി. വിമാനം പറ്റ്‌നയില്‍ ലാന്‍ഡ് ചെയ്തതോടെ ഇവരെ പൊലീസിന് കൈമാറി.  രോഹിത് കുമാര്‍, പിന്റുകുമാര്‍,  എന്നിവരാണ് വിമാത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

മോശമായി പെരുമാറുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. 
യാത്രക്കാര്‍ മോശമായി പെരുമാറുന്നതും സംഘര്‍ഷങ്ങളും കൂടിയതോടെയാണു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു വിമാനക്കമ്പനികള്‍ക്കു ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'