ദേശീയം

'ഓഫീസില്‍ സ്‌ഫോടനം നടത്തും'; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. നിതിന്‍ ഗഡ്കരിയുടെ നാഗ്പുര്‍ ഓഫിസില്‍ ഇന്ന് രാവിലെ 11.30നും 12.30നും ഇടയിലാണ് മൂന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചത്. ഓഫിസില്‍ സ്‌ഫോടനം നടത്തുമെന്നും നിതിന്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ ഉള്ളയാളാണെന്നd അവകാശപ്പെട്ടുകൊണ്ടായിരുന്നു സന്ദേശം. 

ഓഫിസിലെ ജീവനക്കാന്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് നിതിന്‍ ഗഡ്കരിയുടെ നാഗ്പുരിലെ വസതിയുടെയും ഓഫിസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു. മകരസംക്രാന്തി ആഘോഷങ്ങള്‍ക്കായി നിലവില്‍ നിതിന്‍ ഗഡ്കരി നാഗ്പുരിലെ വസതിയിലുണ്ട്. ഫോണ്‍ സന്ദേശത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍