ദേശീയം

'വിഐപി സംസ്‌കാരം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ബിഹാറില്‍ രണ്ടു ട്രെയിനുകള്‍ നിര്‍ത്തിയിട്ടു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ട് ട്രെയിനുകള്‍ പിടിച്ചിട്ടത് വിവാദമാകുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബുധനാഴ്ച ബക്‌സാര്‍ ജില്ലയിലാണ് സംഭവം. നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അരമണിക്കൂര്‍ നേരമാണ് ട്രെയിനുകള്‍ നിര്‍ത്തിയിട്ടത്. ലെവല്‍ ക്രോസ് മറികടന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിന് പിന്നാലെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബെ  ആവശ്യപ്പെട്ടു. കേന്ദ്ര റെയില്‍വേ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അശ്വനി കുമാര്‍ ചൗബെ മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം