ദേശീയം

രാജകുടുംബത്തിലെ ജീവനക്കാരനെന്ന് വ്യാജ രേഖ; പഞ്ചനക്ഷത്ര ഹോട്ടലിൽ 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി, അവസാനം പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അബുദാബി രാജകുടുംബവുമായി ബന്ധമുണ്ടെന്ന്  തെറ്റിദ്ധരിപ്പിച്ച് ഡൽഹി പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് 23 ലക്ഷം രൂപ ബില്ലടക്കാതെ മുങ്ങിയ ആൾ അറസ്റ്റിൽ. മുഹമ്മദ് ഷരീഫ്(41) എന്ന ആളാണ് അറസ്റ്റിലായത്. ഇയാളെ കർണാടകയിൽ നിന്നും വ്യാഴാഴ്ചയാണ് ഡൽഹി പൊലീസ് പിടികൂടിയത്.

വ്യാജ ബിസിനസ് കാർഡും രേഖകളും നൽകി ഡൽഹിയിലെ ഹോട്ടൽ ലീലയിൽ നാല് മാസത്തോളം ഇയാൾ താമസിച്ചു. ആ​ഗസ്റ്റ് ഒന്നിനാണ് ഇയാൾ മുറിയെടുക്കുന്നത് നവംബർ 20 വരെ അവിടെ താമസിച്ചു. 35 ലക്ഷം രൂപ ബില്ല് വന്നതിൽ 11.5 ലക്ഷം മാത്രമാണ് അടച്ചത്.

20 ലക്ഷത്തിന്റെ ചെക്ക് നൽകിയിരുന്നെങ്കിലും അക്കൗണ്ടിൽ പണമില്ലാതിരുന്നതിനാൽ ചെക്ക് മടങ്ങി. ഹോട്ടലിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും ഇയാൾ മോഷ്ടിച്ചതായി ഹോട്ടൽ അധികൃതർ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി