ദേശീയം

ഓരോ താള്‍ മറിക്കുമ്പോഴും ഡോളര്‍; 74 ലക്ഷം മൂല്യം വരുന്ന നോട്ടുകള്‍ പിടികൂടി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  പുസ്തകങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 90,000 ഡോളര്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. വിദേശിയില്‍ നിന്നാണ് കറന്‍സി നോട്ടുകള്‍ ഒളിപ്പിച്ചിരിക്കുന്ന പുസ്തകങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

പുസ്തകതാളുകളില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു ഡോളര്‍ നോട്ടുകള്‍.  ഇതിന് പുറമേ പേസ്റ്റ് രൂപത്തില്‍ സൂക്ഷിച്ചിരുന്ന 2.5 കിലോ സ്വര്‍ണം മറ്റൊരു വിദേശിയില്‍ നിന്നും പിടിച്ചെടുത്തു.ഇരുവരെയും അറസ്റ്റ് ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പ് ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 55 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മറ്റുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു