ദേശീയം

കര്‍ഷകരെ കൊലപ്പെടുത്തിയ കേസ്; മന്ത്രിപുത്രന് എട്ടാഴ്ചത്തെ ജാമ്യം; യുപിയിലോ ഡല്‍ഹിയിലോ തങ്ങരുത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി എട്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. ജാമ്യക്കാലയളവില്‍ ഉത്തര്‍പ്രദേശിലോ, ഡല്‍ഹിയിലോ പരിസരപ്രദേശങ്ങളിലോ താമസിക്കാന്‍ പാടില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മാറണമെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.

സാക്ഷികളെ സ്വാധീനിക്കാന്‍ ആശിഷ് മിശ്രയോ കുടുംബമോ നടത്തുന്ന ഏതൊരു ശ്രമവും ജാമ്യം റദ്ദാക്കാന്‍ ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു. 

കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടാതെ ഒരുപ്രതിയെ അനിശ്ചിതകാലത്തേക്ക് തടവിലിടാന്‍ കഴിയില്ലെന്ന് കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. തന്റെ കക്ഷി ഒരുവര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും വിചാരണ നടപടികള്‍ ഏഴുമുതല്‍ എട്ടുര്‍ഷം വരെ നീണ്ടേക്കാമെന്നും ആശിഷ് മിശ്രയ്ക്ക് വേണ്ടി ഹാജരയായ മുകുള്‍ രോഹത്ഗി അഭിപ്രായപ്പെട്ടു.

2021 ഒക്ടോബര്‍ മൂന്നിന് വിവാദ കാര്‍ഷിക നിയങ്ങള്‍ക്കെതിരെ ലഖിംപൂരില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ എസ് യുവി ഡ്രൈവറും രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി