ദേശീയം

കൂലിയെ ചൊല്ലി തര്‍ക്കം, 52കാരന്റെ മൃതദേഹം കുറ്റിക്കാട്ടില്‍; കൊന്നത് കോണ്‍ട്രാക്ടര്‍ എന്ന് മകന്‍, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയില്‍ തൊഴിലാളിയെ അടിച്ചുകൊന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കോണ്‍ട്രാക്ടറാണ് അച്ഛന്റെ മരണത്തിന് പിന്നിലെന്ന് മകന്‍ ആരോപിച്ചു.

ഗുരുഗ്രാമിലാണ് സംഭവം. 52കാരനായ തൊഴിലാളിയുടെ മൃതദേഹം ഗോള്‍ഫ് കോഴ്‌സ് റോഡില്‍ റാപിഡ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ രാം വിലാസ് ആണ് മരിച്ചത്.രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.

കൂലിയെ ചൊല്ലി അച്ഛനുമായി കോണ്‍ട്രാക്ടര്‍ വഴക്കുകൂടിയതായും കോണ്‍ട്രാക്ടറാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്നും മകന്‍ ആരോപിച്ചു. മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ