ദേശീയം

150 നിരീക്ഷണ കാമറകൾ, 6000 സുരക്ഷാ ഉദ്യോ​ഗസ്ഥർ; കനത്ത സുരക്ഷാവലയത്തിൽ തലസ്ഥാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹം. കർത്തവ്യപഥയിൽ ചടങ്ങ് നിരീക്ഷിക്കാൻ മാത്രം സ്ഥാപിച്ചിരിക്കുന്നത് 150 നിരീക്ഷണ കാമറകളാണ്. റിപ്പബ്ലിക് ദിന പരേഡിന് സുരക്ഷയോരുക്കാൻ എൻഎസ്‌ജി കമാൻഡോസ് ഉൾപ്പെടെ 6,000 സുരക്ഷാ ഉദ്യോ​ഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

വിദേശ ഭീകരവാദികളുമായി ബന്ധമുള്ള രണ്ട് പേരെ ഡൽഹിയിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിരുന്നു അതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഡൽഹി പൊലീസ് കമ്മിഷണൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഏതാണ്ട് 65,000 ആളുകൾ റിപ്പബ്ലിക് ദിന പരേഡ് കാണാനെത്തുമെന്നാണ് വിലയിരുത്തൽ. പ്രത്യേക പാസ് ലഭിച്ചവർക്ക് ക്യൂആർ കോർഡ് സ്കാൻ ചെയ്ത് മാത്രമാണ് അകത്തേക്ക് പ്രവേശനം.

കർത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങളും പരേഡ് നടക്കുന്ന സ്ഥലത്തേക്കുള്ള എല്ലാ റൂട്ടുകളും പൊലീസ് ഇന്നലെ തന്നെ അടച്ചിരുന്നു. ഇതുവഴിയുടെ വലിയ വാഹനങ്ങളുടെ യാത്രയും നിരോധിച്ചിരുന്നു. അതേസമയം പരേഡ് നടക്കുന്ന സ്ഥലത്തേക്ക് മെട്രോ സൗകര്യമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്