ദേശീയം

ഫെമ നിയമ ലംഘനം: അനില്‍ അംബാനിയെ ഇഡി ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  എഡിഎ ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

ഫെമ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈ ബല്ലാര്‍ഡ് എസ്റ്റേറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് അനില്‍ അംബാനിയോട് ആവശ്യപ്പെട്ടത്. 2020ല്‍ യെസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പില്‍ കേസിലാണ് അനില്‍ അംബാനി ഇതിന് മുന്‍പ് ഇഡിക്ക് മുന്നില്‍ ഹാജരായത്.

രണ്ടുവര്‍ഷത്തിന് ശേഷം 2022ല്‍ ബോംബെ ഹൈക്കോടതിയില്‍ നിന്നാണ് അനില്‍ അംബാനിക്ക് അനുകൂലമായ ആശ്വാസ വിധി ഉണ്ടായത്. 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നതായിരുന്നു കേസ്. കേസില്‍ അനില്‍ അംബാനിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് ആദായനികുതി വകുപ്പിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)