ദേശീയം

മണിപ്പൂരില്‍ സ്‌കൂളിന് പുറത്ത് സ്ത്രീ വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റ് മരിച്ചു. ഇംഫാലിലെ സ്‌കൂളിന് പുറത്തുണ്ടായ വെടിവയ്പിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. രണ്ട് മാസത്തിലേറെയായി തുടരുന്ന കലാപത്തിനിടെ, കഴിഞ്ഞ ദിവസമാണ് സ്‌കൂളുകള്‍ തുറന്നത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ് പ്രദേശത്താകെ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. 

മാപാവോ, അവാങ് മേഖലകളില്‍ രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ സൈന്യം തടഞ്ഞിരുന്നു. അതിന് തൊട്ടുപിന്നലെയാണ് സ്ത്രീക്ക് നേരെ വെടിവയ്പ് ഉണ്ടായത്.

തൗബാല്‍ ജില്ലയില്‍ ഐആര്‍ബി ഉദ്യോഗസ്ഥന്റെ വീടിന് ആള്‍ക്കൂട്ടം തിയിട്ടു. കലാപകാരികള്‍ തോക്കുള്‍ കൊള്ളയടിക്കാനുളള ശ്രമം പൊലീസ് തടഞ്ഞു. പൊലീസും ആള്‍ക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 കാരന്‍ മരിച്ചു. സംഘര്‍ഷത്തില്‍  പത്തു പേര്‍ക്ക് പരിക്കേറ്റു. ഇംഫാലിലെ ചികിത്സയിലുള്ള ആറ് പേരുടെ നില ഗുരുതരമാണ്. ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു