ദേശീയം

അവിഹിതം തെളിയിക്കാന്‍ കോള്‍ റെക്കോര്‍ഡ്; സ്വകാര്യതയുടെ ലംഘനമാണോയെന്ന് സുപ്രീം കോടതി പരിശോധിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അവിഹിത ബന്ധം തെളിയിക്കാന്‍ ഹോട്ടല്‍ വാസത്തിന്റെ വിശദാംശങ്ങളും ഫോണ്‍ കോള്‍ വിവരങ്ങളും ആരായുന്നത് സ്വകാര്യതയുടെ ലംഘനമാണോയെന്ന് സുപ്രീം കോടതി പരിശോധിക്കും. അവിഹിതം തെളിയിക്കുന്നതിന് ഭര്‍ത്താവിന്റെ കോള്‍ വിവരങ്ങളും ഹോട്ടല്‍ താമസത്തിന്റെ രേഖകളും പരിശോധിക്കണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി.

ഹൈക്കോടതിയുടെ നടപടി സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഭര്‍ത്താവ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. പിന്തിരിപ്പനും കിരാതവുമായ നടപടിയാണ് ഇത്. വ്യക്തിപരമായ ആരോപണമാണ് തനിക്കെതിരായ ഭാര്യയുടെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. അവിഹിതം സമൂഹത്തിനെതിരായ കുറ്റകൃത്യമല്ല. എന്നാല്‍ ഇതിന് ആനുപാതികമായല്ല ഹൈക്കോടതിയുടെ നടപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി