ദേശീയം

'ഗുജറാത്ത് ഹൈക്കോടതി വിധി വിചിത്രം'; ടീസ്ത സെതല്‍വാദിന് സ്ഥിര ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി. ടീസ്തയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഗുജറാത്ത് ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകള്‍ വിചിത്രമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

അതേസമയം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ടീസ്ത ശ്രമിച്ചാല്‍ ഗുജറാത്ത് പൊലീസിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ടീസ്തയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിയുടെ പാസ്‌പോര്‍ട്ട് സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ തന്ന തുടരുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ സെപ്റ്റംബറില്‍ ടീസ്തയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥിരജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടീസ്ത ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും ഉടന്‍ കീഴടങ്ങണം എന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി. തുടര്‍ന്ന് ടീസ്ത സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിനെ സമീപിച്ചു. എന്നാല്‍, ജാമ്യ വിഷയത്തില്‍ ബെഞ്ചിന് ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് മൂന്നംഗ ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ടു. ശേഷം, മൂന്നംഗ ബെഞ്ച് രാത്രിയില്‍ അടിയന്തര സിറ്റിങ് നടത്തി ഇടക്കാല ജാമ്യം നീട്ടിനല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

വെംബ്ലിയുടെ രാത്രിയിലേക്ക്...

വിജയ് ദേവരക്കൊണ്ടയ്ക്ക് 35ാം പിറന്നാൾ; 'ടാക്സിവാല' സംവിധായകനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് താരം

പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടിയും സ്ത്രീയും മരിച്ചു, നാലുപേര്‍ക്ക് ഗുരുതര പരിക്ക്