ദേശീയം

വാര്‍ധക്യകാല പെന്‍ഷനില്‍ 200 രൂപയുടെ വര്‍ധന; നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിച്ചു. പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് 1200 രൂപയാക്കിയാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. 

പെന്‍ഷന്‍ വര്‍ധിപ്പിച്ചത് വഴി ഖജനാവിന് 845.91 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ധനമന്ത്രി തങ്കം തെന്നരസു അറിയിച്ചു. അടുത്തിടെയാണ് വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ശമ്പളം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 15ന് ഇത് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തന്നെയായിരുന്നു തീരുമാനം.

വീട്ടമ്മമാര്‍ക്ക് ശമ്പളം എന്നത് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ഇത് വൈകുന്നതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു