ദേശീയം

സ്ത്രീകളെ നഗ്നരാക്കി ആള്‍ക്കൂട്ടം മര്‍ദിച്ച സംഭവം; ബംഗാളില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ വിവസ്ത്രരാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.

രണ്ടു ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി ആള്‍ക്കൂട്ടം ഉപദ്രവിച്ചതായി ആരോപിച്ച് ബിജെപി ഐടിസെല്‍ മേധാവി അമിത് മാളവ്യയാണ് വീഡിയോ പുറത്തുവിട്ടത്. 

ജൂലൈ 19ന് മാള്‍ഡയിലാണ് സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ക്രൂരമായി കയ്യേറ്റം ചെയ്തത്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിലെ ക്രൂര കൃത്യത്തിന്റെ വീഡിയോയും പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

ഒറ്റ സീസണ്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍!