ദേശീയം

'എത്രയും വേഗം സംസ്ഥാനം വിടണം'; മിസോറമില്‍ മെയ്തികള്‍ക്ക് നേരെ അക്രമ സാധ്യത, എയര്‍ ലിഫ്റ്റ് ചെയ്യാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഐസ്‌വാള്‍: മണിപ്പൂര്‍ സംഘര്‍ഷം വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മിസോറമിലെ മെയ്തി വിഭാഗങ്ങള്‍ എത്രയും വേഗം സംസ്ഥാനം വിടണമെന്ന് മിസോറമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പീസ് അക്കോര്‍ഡ് എംഎന്‍എഫ് റിട്ടേണിസ് അസോസിയേഷന്‍ (പിഎഎംആര്‍എ) എന്ന സംഘടനയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് സംഘടനയുടെ നിര്‍ദേശം. മണിപ്പൂര്‍ കലാപത്തില്‍ മിസോറമിലെ യുവാക്കള്‍ രോഷാകുലരാണെന്നും മെയ്തികള്‍ക്ക് നേരെ ഏത് സമയവും അവര്‍ തിരിയുമെന്നും സംഘടന പറഞ്ഞു. 
 
മിസോറമിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മെയ്തി വിദ്യാര്‍ഥികളുടെ സെന്‍സസ് എടുക്കുമെന്ന് മിസോ സ്റ്റുഡന്റ്‌സ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇതോടെ, നിരവധി മെയ്തി വിഭാഗക്കാര്‍ അസമിലേക്കും മണിപ്പൂരിലേക്കും പലായനം ആരംഭിച്ചു. മിസോറമിലുള്ള മെയ്തി വിഭാഗക്കാരെ എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. 

ഐസ്‌വാളില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇവരെ മണിപ്പൂരിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. ഐസ്‌വാള്‍ നഗരത്തില്‍ മിസോറം പൊലീസ് സുരക്ഷ കര്‍ശനമാക്കി. മിസോറം യൂണിവേഴ്‌സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു