ദേശീയം

രാജ്യത്ത് പുതിയതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചു, എംബിബിഎസ് സീറ്റ് ഒരു ലക്ഷം കടന്നു; കേരളത്തിന് ഒന്നുപോലുമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇതോടെ രാജ്യത്തെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 702 ആയി. 50 മെഡിക്കല്‍ കോളജുകള്‍ കൂടി അനുവദിച്ചതോടെ, എംബിബിഎസ് സീറ്റുകള്‍ 1,07,658 ആയി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പുതിയതായി അനുവദിച്ച മെഡിക്കല്‍ കോളജുകളില്‍ ഒന്നുപോലും കേരളത്തിനില്ല.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 

ആന്ധ്രാപ്രദേശിനും രാജസ്ഥാനും അഞ്ച് വീതം, മഹാരാഷ്ട്ര നാല്, അസമിനും ഗുജറാത്തിനും കര്‍ണാടകയ്ക്കും തമിഴ്‌നാട്ടിനും മൂന്ന് വീതം, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജ് അനുവദിച്ചത്. പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചതോടെ 8195 എംബിബിഎസ് സീറ്റുകളാണ് വര്‍ധിച്ചത്. ഈ മെഡിക്കല്‍ കോളജുകളില്‍ 30 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന