ദേശീയം

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂൺ സ്റ്റേജിലേക്ക് വീണു; 24കാരിയായ മോഡൽ മരിച്ചു, ഒരാൾക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

നോയിഡ: ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂൺ സ്റ്റേജിലേക്ക് മറിഞ്ഞു വീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ​ഗ്രേറ്റർ നോയിഡ സ്വദേശിയായ വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചത്. മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. 

ഫാഷൻ ഷോയുടെ വോളണ്ടിയറായിരുന്നു വനശിഖ. പരിപാടി നടക്കുന്നതിനിടെ സ്റ്റേജിന് അടുത്തായി നിൽക്കുകയായിരുന്നു യുവതി. കൂറ്റൻ ഇരുമ്പ് തൂൺ മറിഞ്ഞ് യുവതിയുടെ തലയിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ബോബി രാജ് മറ്റൊരു വോളണ്ടിയറായിരുന്നു. ബേബി രാജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലൈറ്റ് ഘടിപ്പിച്ച ഇരുമ്പ് തൂണാണ് മറിഞ്ഞു വീണത്. പരിപാടിയുടെ സംഘാടകരേയും തൂൺ ഘടിപ്പിച്ചവരേയും പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. വനശിഖയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു