ദേശീയം

മുസ്ലീം യുവാവിനെ വിവാഹം ചെയ്തു;  മകള്‍ക്ക് ബലിയിട്ട് മാതാപിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് മകളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി വീട്ടുകാര്‍. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം. ജിവിച്ചിരിക്കെയാണ് മകളുടെ പേരില്‍ ഈ കുടുംബം ബലിയിടല്‍ ഉള്‍പ്പടെയുള്ള മരണാനന്തരച്ചടങ്ങുകള്‍ നടത്തിയത്. 

ഏപ്രില്‍ രണ്ടിന് മകള്‍ മരിച്ചെന്ന വിവരം ബന്ധുക്കളെയും മറ്റുള്ളവരെയും അറിയിക്കാനായി അനുശേചനകാര്‍ഡുകളും ഈ ബ്രാഹ്മണ കുടുംബം വിതരണം ചെയ്തിരുന്നു. ഞായറാഴ്ച നര്‍മ്മദ നദിയിലെത്തി കുടുംബം മകളുടെ അന്ത്യകര്‍മ്മങ്ങളും മറ്റ് മരണാന്തരചടങ്ങുകളും നടത്തുകയും ചെയ്തു.

വരന്റെ വീട്ടുകാര്‍ വിവാഹസല്‍ക്കാരം നടത്തിയതിന് പിന്നാലെയായിരുന്നു യുവതിയുടെ വീട്ടുകാരുടെ നടപടി. നേരത്തെത്തന്നെ വീട്ടുകാര്‍ ഈ വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹസല്‍ക്കാരത്തിന്റെ ക്ഷണക്കത്തില്‍ മകള്‍ മുസ്ലീം മതം സ്വീകരിച്ചതറിഞ്ഞ് കുടുംബം വീണ്ടും അസ്വസ്ഥരായി. ലൗജിഹാദ് ആണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തി. തങ്ങള്‍ അറിയാതെ മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് അവള് കുടുംബത്തെ ചതിക്കുകയായിരുന്നെന്ന് യുവതിയുടെ അമ്മ പറഞ്ഞു. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായി ഇരുവരും കുടുംബത്തെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ജനുവരി നാലിനായിരുന്നു രജിസ്റ്റര്‍ വിവാഹം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്