ദേശീയം

ജീവനാംശം തേടി ഭാര്യ കോടതിയിൽ, കാറിടിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകി ഭർത്താവ്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തേനി​; ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ. വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. വിചാരണയ്ക്കായി കോടതിയിൽ എത്തിയ മണിമാല എന്ന 38 കാരിയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഭർ‌ത്താവ് രമേശ് (45), കാർ ഡ്രൈവർ പാണ്ടിരാജ് (22) എന്നിവരെ അറസ്റ്റു ചെയ്തു. 

രമേശ് 15 വർഷം മുൻപാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവർക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേർപെടുത്തി. തുടർന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.  ഈ കേസിൽ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നിൽ വച്ച് യുവതിയെ കാറിടിച്ചത്. 

റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ മേലെ വണ്ടി ഇടിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മണിമാലയുടെ ഭർത്താവ് നൽകിയ ക്വട്ടേഷനാണെന്ന് മനസ്സിലാകുന്നത്. പരുക്കേറ്റ യുവതി തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്