ദേശീയം

ഭാര്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചു; യുവാവ് അമ്മായി അമ്മയെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വിവാഹമോചനവുമായി മുന്നോട്ട് പോകാന്‍ ഭാര്യയെ നിര്‍ബന്ധിപ്പിച്ചതിന് യുവാവ് അമ്മായി അമ്മയെ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 47കാരിയായ നാഗമണിയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി വിജയവാഡയിലെ ഫ്‌ലൈ ഓവറില്‍ വച്ച് മരുമകനായ രാജേഷ് രാത്രി ഒന്‍പതുമണിയോടെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. നാഗമണിയെ കൊലപ്പെടുത്തതിയത് മരുമകനാണെന്ന് വിജയവാഡ വെസ്റ്റ് എസിപി ഹനുമന്തറാവു പറഞ്ഞു. 


രാജേഷിന്റെയും ഭാര്യയുടെയും വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മകളെ വിവാഹമോചന ഹര്‍ജി നല്‍കാന്‍ പ്രേരിപ്പിച്ചത് നാഗമണിയാണെന്നും ഇക്കാര്യത്തില്‍ യുവാവിന് അവരോട് പകയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

അരിവാളുകൊണ്ട് യുവാവ് നാഗമണിയുടെ കഴുത്തറുക്കുകയായിരുന്നു. നാഗമണി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ