ദേശീയം

കേദാര്‍നാഥ് യാത്രയ്ക്കിടെ കോവര്‍ കഴുതയെ കഞ്ചാവ് വലിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: കേദാര്‍നാഥിലേക്കുള്ള യാത്രമധ്യേ കോവര്‍ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയല്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രൂരത കാട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു പലരുടെയും ആവശ്യം.

കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റൂട്ടില്‍ തീര്‍ഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാന്‍ കുതിരകളെയും കോവര്‍കഴുതകളേയും ഉപയോഗിക്കാറുണ്ട്. കേദാര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ ചോട്ടി ലിഞ്ചോളിക്ക് സമീപത്തുവച്ചാണ് യുവാക്കള്‍ കോവര്‍ കഴുതയെ കഞ്ചാവ് വലിപ്പിച്ചതെന്ന് സോനപ്രയാഗ് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോവര്‍ കഴുതയുടെ ഉടമയായ രാകേഷ് സിങ് റാവത്തിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസ് എമര്‍ജന്‍സി നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത്തവണത്തെ കേദാര്‍യാത്ര ഏപ്രില്‍ 25നാണ് ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു