ദേശീയം

ഡല്‍ഹി മെട്രോയില്‍ ഇനി മദ്യം കൊണ്ടുപോവാം; ചട്ടത്തില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യവുമായി യാത്രചെയ്യുന്നതിന് അനുമതി. യാത്രക്കാര്‍ക്ക് രണ്ടു തുറക്കാത്ത മദ്യക്കുപ്പികളാണ് മെട്രോയില്‍ കൊണ്ടുപോവാനാവുക. ഇതിനു ചട്ടം ഭേദഗതി ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ ഒഴികെയുള്ള എല്ലാ മെട്രോ ലൈനിലും മദ്യം കൊണ്ടുപോവാന്‍ നിലവില്‍ വിലക്കുണ്ട്. ഡിഎംആര്‍സിയുടെയും സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതി യോഗം ചേര്‍ന്ന് ഈ വിലക്കു നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

രണ്ടു കുപ്പി തുറക്കാത്ത മദ്യമാണ് മെട്രോയില്‍ കൊണ്ടുപോവാന്‍ അനുവദിക്കുക. മെട്രോ ട്രെയിനിലോ പരിസരത്തോ മദ്യപാനത്തിനുള്ള വിലക്ക് തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി