ദേശീയം

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ എം അഹമ്മദി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ എം അഹമ്മദി അന്തരിച്ചു. 90 വയസ്സായിരുന്നു. 1994 മുതല്‍ 1997 വരെ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം. കീഴ്‌ക്കോടതിയില്‍ നിന്ന് തുടങ്ങി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ഏക വ്യക്തിയാണ് അദ്ദേഹം. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോര്‍ട്ട് ജഡ്ജി ആയാണ് അദ്ദേഹത്തിന്റെ തുടക്കം. 

ഐക്യരാഷ്ട്ര സഭയുടെയും ലോക ബാങ്കിന്റെയും സ്‌പെഷ്യല്‍ പ്രോജക്ടുകളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. പ്രശസ്ത അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളായ അമേരിക്കന്‍ ഇന്‍ ഓഫ് ലോസ്, ലണ്ടനിലെ മിഡില്‍ ടെമ്പിള്‍ ഇന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

ഭരണഘടന, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്രം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ പ്രസക്തമായ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജനറല്‍ വൈദ്യയുടെ കൊലപാതകത്തില്‍ അര്‍ധരാത്രി വിധി പറഞ്ഞതു മുതല്‍, അയോധ്യ ഭൂമി ഏറ്റെടുക്കലില്‍ ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചത് അടക്കമുള്ള ചര്‍ച്ച ചെയ്യപ്പെട്ട നടപടികളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന വ്യക്തികളില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം