ദേശീയം

ചരിത്രനിമിഷം; നാഗാലാന്‍ഡില്‍ ആദ്യ വനിതാമന്ത്രി; അഭിനന്ദനവുമായി മോദി

സമകാലിക മലയാളം ഡെസ്ക്

കൊഹിമ: ചരിത്രം രചിച്ച് അഞ്ച് ദിവസത്തിന് ശേഷം, നാഗാലാന്‍ഡില്‍ ആദ്യവനിതാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സര്‍ഹൗത്യൂനോ ക്രൂസെ. നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ആദ്യമായി നിയമസഭയിലെത്തിയ രണ്ട് വനിതകളില്‍ ഒരാളാണ് ക്രൂസെ. ക്രൂസെയെ കൂടാതെ ഹെക്കാനി ജെക്കാലുവാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു വനിതാ അംഗം. 

1963ലെ സംസ്ഥാന രൂപികരണ ശേഷം ആദ്യമായാണ് ഒരു വനിത അംഗം നിയമസഭയില്‍ എത്തുന്നത്. ഇരുവരും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പോഗ്രസീവ് പാര്‍ട്ടിയുടെ അംഗങ്ങളാണ്. തനിക്ക് ഈ ഉത്തരവാദിത്തം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നതായി ക്രൂസെ പറഞ്ഞു. തനിക്ക് കഴിയുന്നത് എല്ലാം സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യും, ധീരരും കഠിനാധ്വാനികളും ആയിരിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കും. ഇതുവരെ അവര്‍ നേടിയിട്ടില്ലാത്തതെല്ലാം നേടാനും അവര്‍ക്ക് കഴിയുമെന്ന്  ക്രൂസെ പറഞ്ഞു. 

കഴിഞ്ഞ 24 വര്‍ഷമായി സാമൂഹിക, രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമായ ക്രൂസെ കൊഹിമ ജില്ലയിലെ വെസ്റ്റേണ്‍ അംഗമി മണ്ഡലത്തില്‍ നിന്നാണ് വിജയം നേടിയത്. 7 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. തെരഞ്ഞടുപ്പില്‍ മത്സരിച്ച തനിക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നതായി അടുത്തിടെ അവര്‍ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിന് പോയ തനിക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി അടുത്തിടെ അവര്‍ ഈ പത്രത്തോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ