ദേശീയം

സൈനികരും കുടുംബവും ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കേ, സൈനികരും കുടുംബവും ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. സൈനികര്‍ ചൈനീസ് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

ചൈനീസ് ഫോണുകളില്‍ മാല്‍വെയര്‍ അടക്കം കണ്ടെത്തിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചൈനീസ് ഫോണുകള്‍ക്കെതിരെയുള്ള ജാഗ്രത സൈനികര്‍ തുടരുന്നു എന്ന് ഉറപ്പാക്കാന്‍ വിവിധ തലങ്ങളിലൂടെ എപ്പോഴും ഓര്‍മ്മപ്പെടുത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശിച്ചു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളുടെ ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് സൈനികരെയും കുടുംബാംഗങ്ങളെയും നിരുത്സാഹപ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നേരത്തെ സൈനികരുടെ ഫോണുകളില്‍ നിന്ന് സംശയാസ്പദമായി തോന്നിയ നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ചൈനീസ് ഫോണുകളും ചൈനീസ് ആപ്പുകളും ഉപയോഗിക്കുന്നത് സൈനികര്‍ നിര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ഒാപ്പോ, ഷവോമി, വണ്‍ പ്ലസ് തുടങ്ങി നിരവധി  ചൈനീസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്