ദേശീയം

ഓയോ സ്ഥാപകന്റെ പിതാവ് ഫ്‌ളാറ്റിന്റെ 20-ാം നിലയിൽനിന്ന് വീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേശ് അഗർവാൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽനിന്ന് വീണാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഡിഎൽഎഫ് ഫ്‌ളാറ്റിന്റെ 20-ാം നിലയിൽനിന്ന് ഒരാൾ വീണുവെന്ന വിവരം ഉച്ചയ്ക്ക് ഒരു മണിക്കാണ് ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമേശ് അഗർവാളാണ് മരിച്ചതെന്ന് വ്യക്തമായത്.മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും എക്കാലത്തും തന്റെ കരുത്തും വഴിവിളക്കുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗർവാൾ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്