ദേശീയം

ആശുപത്രിയില്‍ ഭാര്യക്ക് കൊതുകുകടി സഹിക്കാനാകുന്നില്ല; പൊലീസിനോട് സഹായം തേടി യുവാവ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  കൊതുകുകടിയില്‍ നിന്ന് രക്ഷതേടി പൊലീസിനെ വിവരം അറിയിച്ച് യുവാവ്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൊതുകുകടി കാരണം അവിടെ കിടക്കാനും നില്‍ക്കാനും വയ്യത്ത അവസ്ഥയായി. തുടര്‍ന്നാണ് യുവാവ് ഇതില്‍ നിന്ന് രക്ഷനേടി പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. പതിനഞ്ചുമിനിറ്റിനുള്ളില്‍ അയാളുടെ പ്രശ്‌നത്തിന് പൊലീസ് പരിഹാരം കാണുകുയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം.

ചന്ദൗസിയിലെ ഹരി പ്രകാശ് നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിനിടെയാണ് ആശുപത്രിയിലെ കൊതുകിനെ കുറിച്ച് ഭാര്യ പരാതി പറഞ്ഞത്. തുടര്‍ന്ന് അസദ് ഖാന്‍ യുപി പൊലീസിന്റെ സഹായം തേടുകയായിരുന്നു.

'എന്റെ ഭാര്യ ചന്ദൗസിയിലെ ഹരി പ്രകാശ് നഴ്‌സിംഗ് ഹോമില്‍ ഒരു ചെറിയ മാലാഖയെ പ്രസവിച്ചു. എന്റെ ഭാര്യക്ക് വേദനയുണ്ട്, അതോടൊപ്പം ധാരാളം കൊതുകുകളും കടിക്കുന്നു. ദയവായി എനിക്ക് ഉടന്‍ തന്നെ മോര്‍ട്ടീന്‍ കോയില്‍ നല്‍കുക''. - അസദ്ഖാന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. തുടര്‍ന്ന് പൊലീസ് അസ്ഥാനത്ത് നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഉടന്‍ തന്നെ കോയിലുമായി പൊലീസുകാരെത്തി. അസദ്ഖാന്‍ പൊലീസുകാരെ നന്ദി അറിയിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ