ദേശീയം

ലോക്‌സഭ സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് കോണ്‍ഗ്രസ് നീക്കം; പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിഷയത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സംസാരിക്കും. 

പ്രതിപക്ഷ പിന്തുണ ലഭിച്ചാല്‍ അടുത്ത തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ 50 എംപിമാരുടെ പിന്തുണ വേണം. ഇതുറപ്പാക്കുന്നതിനായാണ് കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നത്. 

ലോക്‌സഭ സ്പീക്കര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുന്നത്.  രാഹുല്‍ഗാന്ധിയുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. മോദി- അദാനി വിഷയത്തില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. 

ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ യോജിച്ച് നീങ്ങാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ അത്താഴവിരുന്നിലാണ് 19 ഓളം പാര്‍ട്ടികള്‍ സൗഹാര്‍ദത്തോടെ നീങ്ങാനുള്ള കളമൊരുങ്ങിയത്. രാഹുല്‍ഗാന്ധിയുടെ സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ ശിവസേനയുടെ നീരസം നീക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്‍സിപി നേതാവ് ശരദ് പവാര്‍ സോണിയാഗാന്ധിയുമായും ശിവസേന നേതാവ്  സഞ്ജയ് റാവത്ത് രാഹുല്‍ഗാന്ധിയുമായും സംസാരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?