ദേശീയം

വൈന്‍ വാങ്ങാന്‍ ഓണ്‍ലൈനില്‍ തിരഞ്ഞു; 73കാരന് നഷ്ടമായത് 1.38 ലക്ഷം രൂപ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിച്ച് വൈനിന് ഓര്‍ഡര്‍ നല്‍കിയ 73കാരന് 1.38 ലക്ഷം രൂപ നഷ്ടമായി. ക്രെഡിറ്റ് കാര്‍ഡ് നമ്പറും സിവിവിയും നല്‍കിയതിന് പിന്നാലെ മൂന്ന് ഇടപാടുകളിലായാണ് ഇത്രയും പണം നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു.

മുംബൈയിലാണ് സംഭവം. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റിന് ആണ് പണം നഷ്ടമായത്. വൈന്‍ വാങ്ങുന്നതിന് ഓണ്‍ലൈനില്‍ തിരഞ്ഞ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിന് ഒരു കോണ്‍ടാക്ട് നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ച് 1,650 രൂപയുടെ വൈനിന് ഓര്‍ഡര്‍ നല്‍കി. മറുഭാഗത്തുള്ളയാള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും സിവിവിയും മറ്റു വിശദാംശങ്ങളും ചോദിച്ചു. ഇത് നല്‍കിയതിന് പിന്നാലെ പണം നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.

മൂന്ന് ഇടപാടുകളിലായാണ് 1.38 ലക്ഷം രൂപ നഷ്ടമായത്. 1.38 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ച് ഉടന്‍ തന്നെ തട്ടിപ്പുകാരനെ വീണ്ടും വിളിച്ചു. തെറ്റ് പറ്റിയതാണെന്നും അധികമായി ചാര്‍ജ് ചെയ്ത പണം ഉടന്‍ തന്നെ റീഫണ്ട് ചെയ്യുമെന്നും അറിയിച്ചു. 

ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ച് 73കാരന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തു.  തുടര്‍ന്നും മറ്റൊരു ഇടപാടിന് തട്ടിപ്പുകാരന്‍ ശ്രമിച്ചുവെങ്കിലും കാര്‍ഡ് ബ്ലോക്ക് ചെയ്തത് കാരണം സാധിച്ചില്ല. 73കാരന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക