ദേശീയം

'അതിര്‍ത്തിയില്‍ സമാധാനം വേണം'; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങുമായി ലഡാക്ക് അടക്കമുള്ള അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി ഗോവയില്‍ എത്തിയതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നത്. 

ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ചും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന് എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. 

രണ്ട് മാസത്തിനിടെ, രണ്ടാമത്തെ തവണയാണ് ഇരു രാഷ്ട്രങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഗാങ് ജയ്ശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍