ദേശീയം

'കേരള സ്റ്റോറി' പ്രത്യേക ഷോയുമായി ബിജെപി; കാണാന്‍ നഡ്ഡയെത്തും; പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ക്ഷണം

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി 'കേരള സ്റ്റോറി' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുള്‍പ്പടെ പ്രദര്‍ശനം കാണാനെത്തും. രാത്രി എട്ട് നാല്‍പ്പത്തിയഞ്ചിന് ഗരുഡ മാളിലെ ഐനോക്‌സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ചിത്രം കാണാന്‍ പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്. 

കേരളത്തിലെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും സമകാലിക സാമൂഹിക പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി പ്രത്യേക പ്രദര്‍ശനം നടത്തുന്നതായും സിനിമാ കാണാനായി പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിക്കുന്നതായും തേജസ്വി സൂര്യ പറഞ്ഞു. 

നേരത്തെ തന്നെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള സ്റ്റോറി സിനിമ ബിജെപി ചര്‍ച്ചയാക്കിയിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തെരഞ്ഞെടുപ്പ് റാലിക്കിടെ ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് രംഗത്തെത്തി. കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി അന്ന് കുറ്റപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ