ദേശീയം

ഒഴുകിയെത്തിയത് രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍; അഴുക്കുചാലിലേക്ക് എടുത്തുചാടി നാട്ടുകാര്‍; വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന:  തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകിവരുന്നത് കണ്ട് പണം വാരാനായി മലിനജലത്തില്‍ ചാടിയിറങ്ങി നാട്ടുകാര്‍. തലസ്ഥാന നഗരമായ പറ്റ്‌നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ സസാറാമില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാര്‍ നോട്ടുകെട്ടുകളുമായി പോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു

സസാറമിലെ പാലത്തിന് ചുവട്ടിലൂടെയൊഴുകുന്ന അഴുക്കുചാലിലാണ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും പത്തിന്റെയും നോട്ടുകളുടെ കെട്ടുകണക്കിന് പണം ഒഴുകി വരുന്നത് നാട്ടുകാര്‍ കണ്ടത്. ആദ്യം അമ്പരന്നെങ്കിലും ചിലര്‍ ഉടന്‍ തന്നെ കനാലിലേക്ക് ചാടി പണം കൈക്കലാക്കി. പിന്നാലെ നോക്കിനിന്ന മറ്റുള്ളവരും അഴുക്കുചാലിലേക്ക് ഇറങ്ങി. 

ആള്‍ക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. കള്ളനോട്ടുകളാണ് കിട്ടിയതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥ നോട്ടുകളാണ് ലഭിച്ചതെന്നാണ് മറ്റുചിലരും പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ