ദേശീയം

ഓഡിയോ ക്ലിപ്പില്‍ സ്റ്റാലിന്‍ ഇടഞ്ഞു; ത്യാഗരാജനെ ധനവകുപ്പില്‍ നിന്നും മാറ്റി; രാജയ്ക്ക് വ്യവസായ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ മന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനെ ധനകാര്യവകുപ്പില്‍ നിന്നും മാറ്റി തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി. 

പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ വകുപ്പുകളുടെ ചുമതല നല്‍കി. നിലവില്‍ ഐടി മന്ത്രിയായിരുന്ന മനോ തങ്കരാജിന് ക്ഷീരവകുപ്പിന്റെ ചുമതല നല്‍കി. 

പുതുതായി മന്ത്രിസഭയില്‍ ഇടംലഭിച്ച മന്നാര്‍ഗുഡിയില്‍ നിന്നുള്ള എംഎല്‍എ ടിബിആര്‍ രാജ വ്യവസായ മന്ത്രിയാകും. മുതിര്‍ന്ന നേതാവും എംപിയുമായ ടി ആര്‍ ബാലുവിന്റെ മകനാണ് രാജ. 

ക്ഷീരവികസനവകുപ്പ് മന്ത്രിയായിരുന്ന എസ് എം നാസറിനെഒഴിവാക്കിയാണ് രാജയെ  മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. വിവരവിനിമയ വകുപ്പ് മന്ത്രി എംപി സാമിനാഥന് തമിഴ് വികസന- സാംസ്‌കാരിക വകുപ്പുകളുടെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സമ്പാദ്യത്തെക്കുറിച്ചുള്ള ശബ്ദസന്ദേശത്തിലൂടെയാണ് പളനിവേല്‍ ത്യാഗരാജന്‍ വിവാദത്തില്‍ ഇടംപിടിച്ചത്. മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മരുമകനും കൂടി കോടികളുടെ വെട്ടിപ്പ് നടത്തുന്നുവെന്ന് ത്യാഗരാജന്‍ പറയുന്നതായ ഓഡിയോ ക്ലിപ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയാണ് പുറത്തുവിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു