ദേശീയം

100 കോടിയുടെ മാനനഷ്ടക്കേസ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പഞ്ചാബ് കോടതിയുടെ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നോട്ടീസ്. പഞ്ചാബിലെ സംഗ്രൂര്‍ കോടതിയാണ് നോട്ടീസ് അയച്ചത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. 

പ്രകടനപത്രികയില്‍ ബജ് രംഗ് ദളിനെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകരസംഘടനയുമായി താരതമ്യം ചെയ്തു എന്നാണ് പരാതി.  ബംജ് രംഗ് ദള്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ പ്രസിഡന്റും പഞ്ചാബ് സ്വദേശിയുമായ ഹിതേശ് ഭരദ്വാജ് ആണ് 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ബജ് രംഗ് ദളിനെ രാഷ്ട്രവിരുദ്ധ ശക്തികളായ സിമി, അല്‍ ഖ്വയ്ദ തുടങ്ങിയവയോട് താരതമ്യം ചെയ്യുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ജൂലൈ 10 ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി