ദേശീയം

ദലിത് ഉപമുഖ്യമന്ത്രിയില്ലെങ്കില്‍...; മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  കര്‍ണാടകയില്‍ സിദ്ധരാമയ്യയെയും ശിവകുമാറിനെയും അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന് സാധിച്ചെങ്കിലും കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനമായില്ലെന്ന് സൂചന. ഒരു ഉപമുഖ്യമന്ത്രി സ്ഥാനം ദലിത് സമുദായംഗത്തിന് നല്‍കാതിരുന്നാല്‍ തിരിച്ചടിയുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര രംഗത്തുവന്നു. 

71-കാരനായ പരമേശ്വര, ദലിത് സമുദായത്തില്‍നിന്നുള്ള നേതാവാണ്. ഡികെ ശിവകുമാറിനെ മാത്രം ഉപമുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരമേശ്വരയുടെ പരാമര്‍ശം. 2018-ലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു പരമേശ്വര. കര്‍ണാടക പിസിസി അധ്യക്ഷനായി ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച നേതാവുമാണ്. 

തന്നെ മാത്രമേ ഉപമുഖ്യമന്ത്രിയാക്കാവൂ എന്ന നിബന്ധന ശിവകുമാര്‍ ഹൈക്കമാന്‍ഡിന് മുന്‍പാകെ വെച്ചെന്ന വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിനും പരമേശ്വരയുടെ മറുപടി ഇങ്ങനെ; ശിവകുമാര്‍ പറഞ്ഞ കാര്യം ഒരുപക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ശരിയായിരിക്കും. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ കാഴ്ചപ്പാട് അതില്‍നിന്ന് വ്യത്യസ്തമാകണമായിരുന്നു.  ദലിത് സമുദായാംഗത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാത്തതിലൂടെ ആ സമുദായത്തോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ദലിത് സമുദായത്തിന് വലിയ പ്രതീക്ഷകളുണ്ട്. ഈ പ്രതീക്ഷകള്‍ മനസ്സിലാക്കി, നേതൃത്വം തീരുമാനം കൈക്കൊള്ളണം പരമേശ്വര പറഞ്ഞു.

അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സ്വാഭാവികമായും പ്രത്യാഘാതങ്ങളുണ്ടാകും. അത് ഞാന്‍ പറയേണ്ട കാര്യമില്ല. ഇക്കാര്യം പിന്നീട് മനസ്സിലാക്കുന്നതിനേക്കാള്‍ ഇപ്പോള്‍ അവര്‍ അത് പരിഹരിക്കുന്നതാകും കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് പ്രശ്നങ്ങളുണ്ടാക്കും. ഇക്കാര്യം മനസ്സിലാക്കണമെന്ന് അവരോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നതായും പരമേശ്വര പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍