ദേശീയം

കെജെ ജോര്‍ജും പ്രിയാങ്ക് ഖാര്‍ഗെയും പട്ടികയില്‍; കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് എട്ടു മന്ത്രിമാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവും. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേല്‍ക്കുക. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടത്. ഇതു രണ്ടാം വട്ടമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

ജി പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോര്‍ജ്, എംബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവര്‍. മലയാളിയായ കെജെ ജോര്‍ജ് നേരത്തെ കര്‍ണാടകയില്‍ മന്ത്രിയായിരുന്നു. സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് ജോര്‍ജ് അറിയപ്പെടുന്നത്. പ്രിയാങ്ക് ഖാര്‍ഗെ എഐസിസി അധ്യന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ്. 

2013ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്നും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എ്ന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിവരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും