ദേശീയം

നൃത്തം ചെയ്യുന്നതിനിടെ മുടി ജനറേറ്റര്‍ ഫാനില്‍ കുടുങ്ങി, തലയില്‍ 700 തുന്നലുകള്‍; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ തലമുടി ജനറേറ്റര്‍ ഫാനില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. തലയില്‍ 700 തുന്നലുകളുമായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഗുഞ്ച എന്ന പെണ്‍കുട്ടി. 

പ്രയാഗ് രാജില്‍ ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് സംഭവം. നൃത്തം ചെയ്തും മറ്റും പരിപാടി ആഘോഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അബദ്ധത്തില്‍ പെണ്‍കുട്ടിയുടെ മുടി ജനറേറ്റര്‍ ഫാനില്‍ കുടുങ്ങുകയായിരുന്നു. അബോധാവസ്ഥയിലാകുന്നതിന് മുന്‍പ് മുടിയില്‍ പിടിച്ച് വലിക്കുന്നതായി അനുഭവപ്പെട്ടതായി പെണ്‍കുട്ടി ഓര്‍ക്കുന്നു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വീണ്ടെടുക്കാന്‍ ഏകദേശം ആറുമാസം എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനിടെ അണുബാധയേല്‍ക്കാതെ നോക്കണമെന്നും ഡോക്ടര്‍മാര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍