ദേശീയം

വയോധികയെ കല്ലുകൊണ്ട് അടിച്ചു കൊന്നു, മാംസം ഭക്ഷിച്ചു; 24കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനിൽ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റില്‍. 24കാരനായ സുരേന്ദ്ര ഠാക്കൂര്‍ ആണ് പൊലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സര്‍ധന സ്വദേശിനിയായ ശാന്തി ദേവി(65) യെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

പരിശോധനയിൽ ഇയാള്‍ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ കന്നുകാലികളെ തീറ്റുകയായിരുന്ന ശാന്തി ദേവിയെ സുരേന്ദ്ര ഠാക്കൂര്‍ കല്ലു കൊണ്ടു അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരുടെ മാംസം ഇയാള്‍ ഭക്ഷിച്ചു. മാനസികനില തെറ്റിയവരെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും ഇടയ്ക്കിടെ അക്രമാസക്തനായിരുന്നെന്നും പൊലീസ് പറയുന്നു. പേവിഷബാധ തീവ്രമാകുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും ഇയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. 

കൊലപാതകം, നരഭോജനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശാന്തി ദേവിയുടെ മകന്റെ പരാതിയിലാണ് അറസ്റ്റ്. വയോധികയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍