ദേശീയം

സോഷ്യല്‍ മീഡിയയിലൂടെ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല; ജയില്‍ ശിക്ഷ ശരിവച്ച് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. അനുകൂല വിധി ലഭിച്ചെില്ലെന്നതിന്റെ പേരില്‍ ജഡ്ജിമാരെ അപമാനിക്കാമെന്നു കരുതരുതെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും പ്രശാന്ത് കുമാറും പറഞ്ഞു.

മധ്യപ്രദേശില്‍ ജില്ലാ ജഡ്ജിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ആള്‍ക്ക് പത്തു ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. 

സ്വതന്ത്ര ജുഡീഷ്യറി എന്നത് എക്‌സിക്യൂട്ടിവില്‍നിന്നു മാത്രമല്ല, മറ്റു ബാഹ്യശക്തികളില്‍നിന്നു കൂടിയുള്ള സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ ശിക്ഷാ വിധി മറ്റുള്ളവര്‍ക്കു പാഠമാവണം. ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിക്കും മുമ്പ് രണ്ടു വട്ടം ആലോചിക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ് ഇതെന്നാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചത്. മെയ് 27 മുതല്‍ ഹര്‍ജിക്കാരന്‍ ജയിലിലാണ്. ഹൈക്കോടതിയുടെ ശിക്ഷാ വിധി അധികമായിപ്പോയെന്നും കരുണ കാണിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. 

കരുണ കാണിക്കാനല്ല, നിയമം നടപ്പാക്കാനാണ് കോടതിയെന്ന് ബെഞ്ച് പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു