ദേശീയം

ടെറസില്‍ ഉറങ്ങുന്നതിനെ ചൊല്ലി തര്‍ക്കം, മകളെ അച്ഛന്‍ 25 തവണ കുത്തി; ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മകളെ അച്ഛന്‍ കുത്തിക്കൊന്നു. 25 തവണ കുത്തേറ്റ് മകള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സൂറത്തില്‍ മെയ് 18നായിരുന്നു സംഭവം. ഭാര്യയുടെ പരാതിയിലാണ് രാമാനുജയെ പൊലീസ് അറസ്റ്റ് ചെയ്തത്. സൂറത്തില്‍ വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്. ഭാര്യയുമായുള്ള നിസാര വഴക്കിനെ തുടര്‍ന്നായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു. 

മകള്‍ ടെറസില്‍ ഉറങ്ങുന്നതിനെ ചൊല്ലിയാണ് ഇരുവരും വഴക്കിട്ടത്. കുപിതനായ രാമാനുജ ഭാര്യയും മറ്റു മക്കളും നോക്കിനില്‍ക്കെ കത്തി ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു. മറ്റു മക്കള്‍ അച്ഛനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മകളെ ആക്രമിക്കുന്നത് തുടര്‍ന്നു. അച്ഛന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് തൊട്ടടുത്ത മുറിയിലേക്ക് പോയ മകളെ അവിടെ എത്തിയും ആക്രമിച്ചതായും പൊലീസ് പറയുന്നു. 

തുടര്‍ന്ന് ടെറസിന്റെ മുകളിലേക്ക് കയറി ഭാര്യയെ ആക്രമിക്കാന്‍ തുടങ്ങി. മറ്റു മക്കള്‍ ഇടപെട്ടതിനാല്‍ അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. മകളെ ആക്രമിക്കുന്ന അച്ഛന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ