ദേശീയം

ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടായി, വിയോജിച്ച് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടെ മൂന്നു ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളോടെയുള്ള റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു സമര്‍പ്പിക്കും.

ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കു പകരമാണ് സര്‍ക്കാര്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്. ഐപിസിക്കു പകരം ഭാരതീയ ന്യായ സംഹിത, സിആര്‍പിസിക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് ബില്ലുകള്‍. 

ബില്ലുകള്‍ പരിശോധിച്ച ആഭ്യന്തര കാര്യ പാര്‍ലമെന്ററി സമിതിയുടെ സമയം നേരത്തെ പ്രതിപക്ഷ അംഗങ്ങളുടെ അഭ്യര്‍ഥനയെത്തുടര്‍ന്നു ദീര്‍ഘിപ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പു നല്‍കിയതായാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'